Latest NewsUAENewsInternationalGulf

ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂലൈ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.63 ദിർഹമായിരിക്കും നിരക്ക്. ജൂൺ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.12 ദിർഹമായിരുന്നു നിരക്ക്.

Read Also: വല്യേട്ടനാകേണ്ട,ഒപ്പം നടക്കുകയാണ് വേണ്ടത്: ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ലത്തീന്‍ സഭ

സ്പെഷ്യൽ 95 പെട്രോളിന് ജൂലൈ 1 മുതൽ 4.52 ദിർഹമാണ് വില. ജൂൺ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 4.03 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 4.44 ദിർഹമാണ് ജൂലൈ മാസത്തെ നിരക്ക്. ജൂൺ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.96 ദിർഹമായിരുന്നു വില.

ജൂൺ മാസം ലിറ്ററിന് 4.14 ദിർഹമായിരുന്ന ഡീസലിന് 2022 ജൂലൈ മാസം ലിറ്ററിന് 4.76 ദിർഹമായിരിക്കും ഈടാക്കുക.

Read Also: കേരളത്തിന്റെ പൊലീസ് സംവിധാനം സമ്പൂർണ്ണ പരാജയം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button