
അടൂര്‍: സ്കൂട്ടറില്‍ സീറ്റിനടിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ രണ്ട് പ്രതികൾ പിടിയിൽ. മേലൂട് സ്വദേശി വിനീഷ് (27), കുടശനാട് സ്വദേശി അന്‍സല്‍ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ
ബുധനാഴ്ച വൈകീട്ട് 6.30ന് ആണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പൊലീസ് നെല്ലിമൂട്ടില്‍പടിയില്‍ വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.
കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്, ഇവരെ സ്കൂട്ടര്‍ തടഞ്ഞാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments