ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്‌മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ബുമ്രയ്ക്ക് പുറമെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഷര്‍ദ്ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിംഗ് നിര.
രോഹിത് ശർമ കൊവിഡ് മുക്തനാവാത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് ക്യാപ്റ്റനായ ബുമ്രയെ നായകനായി ചുമതലപ്പെടുത്തിയത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്(കീപ്പർ), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ(ക്യാപ്റ്റൻ)
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ!
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: അലക്‌സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്ക്‌സ്(ക്യാപ്റ്റൻ), സാം ബില്ലിംഗ്‌സ്(കീപ്പർ), മാറ്റി പോട്ട്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്‌സൺ.
Post Your Comments