ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്.
അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിന് 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 11 ഓവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി 13 ഓവറില്‍ 33 റണ്‍സിനും മുഹമ്മദ് സിറാജ് മൂന്നോവറില്‍ രണ്ട് റണ്‍സിനും ഓരോ വിക്കറ്റെടുത്തു. നേരത്തെ, റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജഡേജയുടെ സെഞ്ചുറിയുടെയും (104) വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിന്‍റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
Read Also:- വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!
സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടി. ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം മത്സരം ആരംഭിച്ച ഇന്ത്യ അവസാന രണ്ട് വിക്കറ്റില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.
Post Your Comments