Latest NewsKeralaNattuvarthaNews

സരിതയ്ക്ക് കൊടുത്തത് സ്വപ്നയ്ക്ക് കൊടുക്കുമോ? ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സി.ബി.ഐ അന്വേഷണം സ്വപ്‌നയ്ക്ക് കിട്ടുമോയെന്നാണ് അദ്ദേഹം ചോദിച്ചത്.

Also Read:കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..

‘കള്ളക്കടത്ത് കേസും അവന്‍ ഉന്നയിച്ച ആരോപണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സി.ബി.ഐ ആണ്. സ്വപ്‌നയുടെ ആരോപണം ഗുരുതരമാണ്. മെന്റര്‍ വിഷയത്തില്‍ തെറ്റായ വിവരം സഭയില്‍ നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകള്‍ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോ?’, വി.ഡി സതീശന്‍ ചോദിച്ചു.

‘സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉള്‍പ്പെടെയുള്ള ഒരു കി.മി പരിധിയില്‍ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ കേരളം അനുകൂലമാണെന്ന് കാട്ടി തീരുമാനമെടുക്കുകയായിരുന്നു.

പരിസ്ഥിതിലോല മേഖല നിര്‍ണയവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കി. മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാല് തവണ മറുപടി നല്‍കാനുള്ള സമയം നീട്ടിനല്‍കി. എന്നിട്ടും മറുപടി നല്‍കിയില്ല. ഇനിയും നീട്ടിനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button