Latest NewsKeralaNews

മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞെന്നും മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷിന്റേത് ഗുരുതര ആരോപണമെന്നും വി.ഡി സതീശൻ പറഞ്ഞു.

ആരോപണത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അനേഷിക്കണമെന്നും ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അ‌ദ്ദേഹം ആവശ്യപ്പെട്ടു. ബഫർസോൺ വിഷയത്തിൽ സർക്കാർ ചോദിച്ചുവാങ്ങിയ വിധിയാണ്. സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചുള്ളതാണ്. സർക്കാരും സി.പി.ഐ.എമ്മും ജനങ്ങളെ കബളിപ്പിക്കുകയാണ്. വനം വകുപ്പിനും നിയമ വകുപ്പിനും പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഗുരുതരമായ പല വീഴ്ച്ചകളും ബഫര്‍സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. ഒരു കിലോമീറ്റർ ബഫർസോണാക്കി തരണം എന്ന് ഫലത്തിൽ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button