വാഷിംഗ്ടൺ: യൂറോപ്പിലെ കിഴക്കൻ ഭാഗങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ സൈനിക മുന്നേറ്റത്തെ ഫലപ്രദമായി നേരിടാൻ ആണിത്.
ബുധനാഴ്ച, നാറ്റോ സംഘടനയുടെ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ബൈഡൻ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. യുഎസും സഖ്യകക്ഷികളും ഒരു പടി കൂടി മുന്നോട്ടു പോവുകയാണെന്നും, നാറ്റോയുടെ ആവശ്യകത വ്യക്തമാകുന്നത് ഇപ്പോഴാണ് എന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഒരു ലക്ഷം പേരോളം വരുന്ന സൈന്യത്തെ യൂറോപ്പിൽ ഉടനീളമായി അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇനിയും 20,000 പേരെ കൂടി അയക്കാനാണ് തീരുമാനം. അമേരിക്കൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യൂറോപ്പിലെ സമാധാനാന്തരീക്ഷം തകർത്തു കളഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments