മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്ച്ച വെക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
Read Also: ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏക്‌നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ചു. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാൻ മഹാരാഷ്ട്രയ്ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്. രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments