Latest NewsNewsIndia

മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാൻ മഹാരാഷ്ട്രയ്ക്കാകും: ഷിൻഡെയ്ക്ക് അഭിനന്ദനവുമായി യോഗി ആദിത്യനാഥ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാൻ മഹാരാഷ്ട്രയ്ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിൻഡെയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്. രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനങ്ങൾ നേരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓരോ ബിജെപി കാര്യകർത്താക്കൾക്കും പ്രചോദനമാണ് ദേവേന്ദ്ര ഫഡ്നാവിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയിലെ സർക്കാരിന് അമൂല്യ സ്വത്തായിരിക്കും. മഹാരാഷ്ട്രയെ അദ്ദേഹം ഉയർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്‌നാഥ് ഷിൻഡെ: ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button