രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ 7 സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താൻ 2020 ൽ കേന്ദ്രം കർമ്മ പദ്ധതിക്ക് രൂപം നൽകിയിരുന്നു. കർമ്മ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പുറത്തുവിട്ടത്.
റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, കർണാടക, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. കൂടാതെ, ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടിട്ടുള്ളത്. കൂടാതെ, ആസാം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Also Read: പ്രാഥമിക ഓഹരി വിൽപ്പന: പുതിയ ചുവടുവെപ്പുമായി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്
ഡൽഹി, പുതുച്ചേരി, ത്രിപുര എന്നിവ അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നേടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Post Your Comments