KeralaLatest News

കോട്ടയത്ത് ഇറങ്ങേണ്ട ജിൻസി തിരുവല്ലയിൽ പ്ലാറ്റ്‌ഫോമിലേക്ക് ചാടുന്നതിന് മുൻപ് ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി: ദുരൂഹത

കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപിക ആയിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിൻസി ട്രെയിൻ തിരുവല്ലയിൽ നിന്നും എടുത്തതിന് ശേഷം ഇറങ്ങാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.

റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്. തിരുവല്ല സ്റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഒരാൾ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഓടി കയറുന്നത് കണ്ടതായി ട്രെയിനിൽ ഉണ്ടായിരുന്നവർ പറയുന്നുണ്ട്. ജിൻസി ടീച്ചർ കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കുമായിരുന്നു.

അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ജിൻസി ടീച്ചർ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്. വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ജിൻസി ടീച്ചർ സംസാരിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റെയിൽവെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button