Latest NewsKeralaNews

9-ാം ക്‌ളാസുകാരിയെ കാണാതായ സംഭവം, പ്രതികളെ സഹായിച്ച മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികള്‍ക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസില്‍ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, മധ്യ കേരളത്തില്‍ കൊടുംചൂട്

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇന്നലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button