ഡൽഹി: ഉദയ്പൂർ കൊലപാതകത്തിലെ മുഖ്യപ്രതികളിൽ ഒരാളായ മുഹമ്മദ് ഗൗസ്, പാകിസ്ഥാനിലേക്ക് പോയിരുന്നതായി സംസ്ഥാന ഡി.ജി.പി വ്യക്തമാക്കി. 2014ൽ കറാച്ചിയിലെ ദവാത്ത് ഇ ഇസ്ലാമിയിലേക്കാണ് ഗൗസ് പോയത്. പ്രതികൾക്ക് അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ, ദവാത്തെ ഇസ്ലാമിയുമായി കൊലപാതകികൾക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായും ഡി.ജി.പി പറഞ്ഞു.
പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ് ദവാത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതികളുമായി ബന്ധം പുലർത്തിയ മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രീസീസണ്‍ മത്സരങ്ങള്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം ആരംഭിച്ചു
പ്രവാചക വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട, മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട, കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ, കനയ്യയ്‌ക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നുവെന്ന് കുടുംബം പറയുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും സുരക്ഷ നൽകാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.
Post Your Comments