Latest NewsFootballNewsSports

പ്രീസീസണ്‍ മത്സരങ്ങള്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം ആരംഭിച്ചു

മാഞ്ചസ്റ്റര്‍: പ്രീസീസണ്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം ആരംഭിച്ചു. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ വാന്‍ ഡെ ബീക്, ആന്റണി മാര്‍ഷ്യല്‍, ഡേവിഡ് ഡി ഹിയ, വാന്‍ ബിസാക, ലിന്‍ഡെലോഫ്, ബ്രാണ്ടന്‍ വില്യംസ്, ഗര്‍നാചോ തുടങ്ങിയവര്‍ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉൾപ്പെടെയുള്ള താരങ്ങള്‍ അടുത്തയാഴ്ചയേ ടീമിനൊപ്പം ചേരൂ.

അടുത്ത മാസം പന്ത്രണ്ടിനാണ് യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നെങ്കിലും യുണൈറ്റഡിന് ഇതുവരെ ഒറ്റതാരത്തെയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണയുടെ ഫ്രാങ്കി ഡിയോംഗിനെയും അയാക്‌സിന്റെ ആന്റണിയെയുമാണ് യുണൈറ്റഡ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഇതിനിടെ ക്രിസ്റ്റിയാനോ ക്ലബ് വിടുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Read Also:- നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു അകറ്റാം!

ഡിയോംഗിനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഡിയോംഗിനായുള്ള ഓഫര്‍ വർദ്ധിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നേരത്തെ, 60 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. പുതിയ ഓഫര്‍ എത്രയെന്ന് യുണൈറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ഡിയോംഗിനായി 75 ദശലക്ഷം യൂറോയാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. 2019ല്‍ അയാക്‌സില്‍ നിന്നാണ് ഡിയോംഗ് ബാഴ്‌സയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button