KeralaLatest NewsNewsIndia

കടം കേറി നാട് കുട്ടിച്ചോറായിട്ടും കാറ് വാങ്ങാൻ അനുമതി നൽകി മന്ത്രി സഭ: അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ

തിരുവനന്തപുരം: സംസ്ഥാനം കോടികളുടെ കടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വിളിച്ചു പറഞ്ഞ മന്ത്രിമാർ തന്നെ അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു. 16.18 ലക്ഷം രൂപ മുടക്കി ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റര്‍ വാഹനമാണ് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Also Read:ഭൂപരിഷ്‌കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്‌ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നു: റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍

മാര്‍ച്ച്‌ മാസം മൂന്നാം തിയ്യതി പുതിയ വാഹനം ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറല്‍ മന്ത്രിസഭയ്ക്ക് കത്തു നല്‍കിയിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ 2017 ഏപ്രിലില്‍ വാങ്ങിയതാണെന്നും, 86,552 കിലോമീറ്റര്‍ പിന്നിട്ടതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്നും കാണിച്ചായിരുന്നു അഡ്വക്കറ്റ് ജനറല്‍ പുതിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, മാര്‍ച്ച്‌ 17ന് അഡ്വക്കറ്റ് ജനറലിന്റെ ഫയല്‍ ധനവകുപ്പിനു കൈമാറിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനവകുപ്പ് എതിര്‍ക്കുകയായിരുന്നു. എന്നാൽ, പിന്നീട് മന്ത്രിസഭയുടെ അംഗീകാരത്തോടെ കാര്‍ വാങ്ങാന്‍ നിയമ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button