![](/wp-content/uploads/2022/01/kuwait-7.jpg)
കുവൈത്ത് സിറ്റി: പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരം വിസകൾ അനുവദിക്കുന്ന നടപടികൾ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി. കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് ആഹ്മെദ് അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.
ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനായി ഒരു പുതിയ സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം.
Read Also: ‘എതിര്‍ക്കുന്നത് ഇസ്ലാമിസത്തേയും ഹിന്ദുത്വത്തേയുമാണ്, ഇസ്ലാമിനെയും ഹിന്ദുവിനെയുമല്ല’: വി.ടി. ബല്‍റാം
Post Your Comments