മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിച്ചത് ബാൽതാക്കറെ ആണെന്ന അവകാശവാദവുമായി ശിവസേന. 2002ലെ കലാപം അടിച്ചമർത്താൻ കഴിയാതിരുന്നതിനാലായിരുന്നു അത്.
ശിവസേന എംപിയായ അരവിന്ദ് സാവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2002ലെ ഗുജറാത്ത് കലാപം അടിച്ചമർത്താൻ സാധിക്കാത്തതിനാൽ, മുഖ്യമന്ത്രിയായിരുന്ന മോദിയെ പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നു. അദ്ദേഹം ഇതിനായുള്ള നടപടികളുമായി ഏറെക്കുറെ മുന്നോട്ടു പോയിരുന്നു. പിന്നീട്, ശിവസേന മേധാവിയായിരുന്ന ബാൽ താക്കറെജി ഇടപെടുകയും വാജ്പേയിയെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുകയുമാണ് ചെയ്തത്’ അരവിന്ദ് സാവന്ത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ, ഇപ്പോൾ ബാലാ സാഹിബിനോട് നന്ദികേട് കാണിച്ചു. അദ്ദേഹത്തെ ചതിച്ചു കൊണ്ട് മോദി ശിവസേനയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരിക്കുന്നു. മോദി മാത്രമല്ല, ഇപ്പോൾ വിമതരായി കൂറുമാറിയ ഏക്നാഥ് ഷിൻഡെയുടെ ഒപ്പമുള്ള എംഎൽഎമാരും പാർട്ടി മേധാവിയായ സാഹേബ്ജിയെ ചതിച്ചുവെന്ന് സാവന്ത് ആരോപിക്കുന്നു.
Post Your Comments