കുട്ടികളുടെ പ്രായം കണ്ടുപിടിക്കാൻ പുതിയ അൽഗോരിതം വികസിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. വീഡിയോ സെൽഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അൽഗോരിതത്തിലൂടെ വികസിപ്പിച്ച ഫേഷ്യൽ അനാലിസിസ് സോഫ്റ്റ്‌വെയറോടു കൂടിയ വീഡിയോ സെൽഫി ഫീച്ചർ ഉടൻ ലഭ്യമാകും. നിലവിലെ മാനദണ്ഡം അനുസരിച്ച് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 13 വയസിന് മുകളിലുള്ളവർ ആയിരിക്കണം. എന്നാൽ, തെറ്റായ ജനന തീയതി നൽകി കുട്ടികൾ ഈ മാനദണ്ഡം ലംഘിക്കാറുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ, ഇത്തരത്തിലുള്ള ലംഘനങ്ങൾ തടയാൻ സാധിക്കും.
യുകെ ഡിജിറ്റൽ ഐഡിന്റിഫിക്കേഷൻ സേവന ദാതാവായ യോറ്റിയുടെ സഹായത്തോടെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം വീഡിയോ സെൽഫികൾ അപ്‌ലോഡ് ചെയ്യുമ്പോൾ മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ച് കഴിഞ്ഞതിനുശേഷം നീക്കം ചെയ്യുമെന്ന് കമ്പനികൾ ഉറപ്പുനൽകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഈ സാങ്കേതിക വിദ്യ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏക്‌നാഥ് ഷിൻഡെ
യുഎസിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങുമ്പോൾ ജനന തീയതിക്കൊപ്പം ഐഡി കാർഡ് അപ്‌ലോഡ് ചെയ്യുന്ന സംവിധാനമുണ്ട്.
Post Your Comments