മുംബൈ: ശിവസേന ആഭ്യന്തര കലഹത്തെ തുടർന്ന് ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയും. ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺസേനയുടെ തലവനുമാണ് രാജ് താക്കറെ. കുറച്ചു ദിവസങ്ങളായി മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലഹത്തെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്.
നിലവിലെ സാഹചര്യത്തിൽ ഇരുകൂട്ടരുടെയും ചർച്ചയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. ശിവസേനയിൽ നിന്നും പുറത്തു വന്ന രാജ് താക്കറെ 2006ലാണ് സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രാജ് താക്കറെയുടെ ആരോഗ്യ വിവരങ്ങൾ ഷിൻഡെ അന്വേഷിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരെ പിന്തുണയ്ക്കാൻ ബാൽ താക്കറെയുടെ പാർട്ടിക്ക് എങ്ങനെയാണ് കഴിയുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഹിന്ദുത്വം എന്ന ആശയത്തിന് വേണ്ടി മരിക്കേണ്ടി വന്നാൽ അത് ദൈവകൽപിതമായി കരുതുമെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments