Latest NewsKeralaNews

ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍

കായംകുളം: ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഷോറൂമിലെ ജീവനക്കാരനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. കെ.പി.എ.സി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 1,44,600 രൂപയാണ് കവർന്നത്. നൂറനാട് പാലമേല്‍ പണയില്‍ സരിനാലയത്തില്‍ സരിന്‍ (37), പണയില്‍ ചരൂര്‍ വീട്ടില്‍ കണ്ണന്‍ ( ഭുവനേഷ് കുമാര്‍ 29) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

സരിന്‍ ഷോറൂമിലെ അഡ്മിന്‍ എക്‌സിക്യൂട്ടീവാണ്. കണ്ണനെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം പിറക് വശത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി സരിനാണ് മോഷണം നടത്തിയത്. സി.സി.ടി.വി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. 21ന് രാത്രി ഓഫ് ചെയ്ത സി.സി.ടി.വി പിറ്റേ ദിവസം രാവിലെ സരിന്‍ ഷോറൂമിലെത്തിയ ശേഷമാണ് ഓണ്‍ ചെയ്യുന്നത്.

മോഷണം ചെയ്‌തെടുത്ത പണത്തില്‍ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button