
നോയിസ് നെർവ് പ്രൊ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിംഗിലൂടെ 35 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുമെന്നതാണ് ഈ വയർലസ് ഇയർഫോണുകളുടെ പ്രധാന പ്രത്യേകത. ബ്ലൂടൂത്ത് വി5.2 സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
സിയാൻ ബ്ലൂ, നിയോ ഗ്രീൻ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ബ്ലൂടൂത്തിന്റെ വയർലെസ് റേഞ്ച് 10 മീറ്ററാണ്. കൂടാതെ, രണ്ട് ഉപകരണങ്ങളുമായി ഒരേ സമയം ബ്ലൂടൂത്ത് കണക്ട് ചെയ്യാനും സാധിക്കും. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും 899 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക.
Post Your Comments