Health & Fitness

അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

നിങ്ങള്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കേള്‍വി ശക്തിയെ ഇയര്‍ഫോണ്‍ ഉപയോഗം ബാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നയറിപ്പുകള്‍ ഇവയൊക്കെയാണ്. ദിവസം ഒരു മണിക്കൂര്‍ മാത്രം ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നല്‍കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചെറിയ വിലയ്ക്ക് ഗുണമേന്‍മയില്ലാത്ത ഇയര്‍ഫോണുകളും മറ്റും വാങ്ങി വെറുതേ നിങ്ങളുടെ കേള്‍വി തകരാറിലാക്കേണ്ട.

വാങ്ങുമ്പോള്‍ നല്ല വിലകൊടുത്ത് ആരോഗ്യകരമായ സാങ്കേതിക സംവിധാനങ്ങളുള്ള ഇയര്‍ ഫോണുകള്‍ തന്നെ വാങ്ങുക. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിത ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപിക്കും. ചെവിക്കുള്ളിലെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉള്ളവര്‍ക്ക് തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമിതശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കും. പ്രമേഹ രോഗികള്‍ അമിതശബ്ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും.

അമിതശബ്ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുകയെന്നും ഗര്‍ഭിണികള്‍ ഒരിക്കലും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കരുത്. അത് കുഞ്ഞിനാണ് കൂടുതല്‍ ദോഷം ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മ്യൂസിക് പ്ലെയറില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രദ്ധിക്കുക. അമിത ശബ്ദം നിങ്ങളുടെ കേള്‍വിക്ക് ഹാനികരമാണെന്ന് മാത്രമല്ല. അത് പുറത്തുള്ള ശബ്ദങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അത് നിങ്ങളെ മറ്റു വല്ല അപകടങ്ങളിലും ചെന്നു ചാടിച്ചേക്കാം. ഒപ്പം തകരാറുകള്‍ സംഭവിച്ച ഇയര്‍ഫോണുകള്‍ ഉടന്‍ തന്നെ മാറ്റിവാങ്ങാനും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button