![](/wp-content/uploads/2022/06/pm-modi-3.jpg)
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റേയും ഡി.എന്‍.എയില്‍ അടങ്ങിയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജി7 ഉച്ചകോടിയ്ക്കായാണ് പ്രധാനമന്ത്രി ജര്‍മ്മനയിലെത്തിയത്.
’47 വര്‍ഷം മുമ്പ് ജനാധിപത്യത്തെ ബന്ധിയാക്കാനും തകര്‍ത്ത് കളയാനുമുള്ള ഒരു ശ്രമം നടന്നിരുന്നു. ഊര്‍ജ്ജസ്വലമായ ഇന്ത്യയുടെ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’, പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മള്‍ ഇന്ത്യക്കാര്‍ എവിടെ ജീവിച്ചാലും നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയെന്ന് ഓരോ ഇന്ത്യക്കാരാനും പറയാന്‍ കഴിയും,’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments