KeralaLatest NewsNewsBusiness

നെഫർറ്റിറ്റി ക്രൂയിസ്: പുതിയ നേട്ടം ഇങ്ങനെ

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമാണ് ഷിപ്പിനുള്ളത്

കൊച്ചി: ജല ഗതാഗത രംഗത്ത് പുതിയ നേട്ടം കൈവരിച്ച് നെഫർറ്റിറ്റി ക്രൂയിസ്. ജല മാർഗമുള്ള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷറാണ് ടൂറിസം മേഖലയിൽ നെഫർറ്റിറ്റി ക്രൂയിസിലൂടെ ഈ നേട്ടം കൈവരിച്ചത്. ഒരു കോടി രൂപയിലധികം വരുമാനമാണ് നെഫർറ്റിറ്റി ക്രൂയിസ് ഒരു മാസം കൊണ്ട് നേടിയത്.

200 പേർക്ക് യാത്ര ഇരിക്കാൻ കഴിയുന്ന ബാങ്ക്വറ്റ് ഹാൾ, റസ്റ്റോറൻറ്, കുട്ടികൾക്കുള്ള കളിസ്ഥലം, 3ഡി തിയേറ്റർ എന്നിവ ഷിപ്പിൽ ഒരുക്കിയിട്ടുണ്ട്. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമാണ് ഷിപ്പിനുള്ളത്. ബിസിനസ് മീറ്റിംഗുകൾ, വിവാഹ ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്ക് നെഫർറ്റിറ്റി ക്രൂയിസ് അനുയോജ്യമാണ്.

Also Read: കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസ്: ഏഴ് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button