Latest NewsKeralaNews

ബാക്ക് വാട്ടർ ക്രൂസ് : മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഇനി ബോട്ടിലൂടെ ആസ്വദിക്കാം, നിരക്കുകൾ ഇങ്ങനെ

ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10.00 മണിക്ക് കൊച്ചി മറൈൻഡ്രൈവിൽ നിന്ന് ആദ്യ യാത്ര പുറപ്പെടും

മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഒരൊറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഎൻസി). മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റ് എന്നിവയുമായി സഹകരിച്ച് ബാക്ക് വാട്ടർ ക്രൂസാണ് കെഎസ്ഐഎൻസി നടപ്പാക്കുന്നത്. ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10.00 മണിക്ക് കൊച്ചി മറൈൻഡ്രൈവിൽ നിന്ന് ആദ്യ യാത്ര പുറപ്പെടും. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളിലൂടെയാണ് സർവീസ് നടത്തുക.

മറൈൻഡ്രൈവിൽ നിന്ന് പുറപ്പെടുന്ന ബോട്ട് കൊച്ചിൻ ഷിപ്‌യാര്‍ഡ്, തേവര, ഇടക്കൊച്ചി, അരൂർ, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി ജലമാർഗ്ഗം പാലായ്ക്കരി എത്തുന്നതാണ്. തുടർന്ന് ഉച്ചയൂണും, ബോട്ടിംഗും മറ്റ് അനുബന്ധ സൗകര്യങ്ങളും ആസ്വദിച്ചതിനു ശേഷം വൈകിട്ട് 5.00 മണിയോടെ തിരികെ കൊച്ചിയിൽ എത്തും. ഈ ഏകദിന പാക്കേജിന് ഒരാൾക്ക് 999 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

Also Read: സാമ്പത്തിക പ്രതിസന്ധി: അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കും, നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകും

യാത്രക്കാർക്ക് ടീ, സ്നാക്സ്, സ്വാദിഷ്ടമായ ഉച്ചഭക്ഷണം എന്നിവ ഈ പാക്കേജിൽ സൗജന്യമായി ലഭിക്കും. കൂടാതെ, മത്സ്യഫെഡ് യൂണിറ്റിൽ ലഭ്യമായ പെഡൽ ബോട്ടുകൾ, കുട്ട വഞ്ചികൾ, തുഴവഞ്ചികൾ, കയാക്കുകൾ എന്നിവയും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. യാത്രയിലൂടനീളം യാത്രാവിവരണങ്ങൾ നൽകാൻ പ്രത്യേക ഗൈഡ് ഉണ്ടാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button