തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണച്ചുമതല.
ക്ലിഫ് ഹൗസില്‍ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കാനും തൊഴുത്ത് നിര്‍മ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് മെയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയര്‍ തയ്യാറാക്കി. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
Post Your Comments