തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരേ സി.പി.എമ്മിന്റെ തിരുത്തൽ നിർദ്ദേശം. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരോടാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിര്‍ദ്ദേശം നല്‍കിയത്. സി.പി.എമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്.
അതേസമയം,
മുൻകൂട്ടി നിശ്ചയിച്ചാണ് എസ്.എഫ്.ഐ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്ന് എസ്.എഫ്.ഐ പറയുന്നു. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നൽകി. എന്നിട്ടും ജില്ലയിലെ പാർട്ടി നേതാക്കൾ ജാഗ്രത പാലിച്ചില്ലെന്നാണ് നേതാക്കളും അഭിപ്രായപ്പെട്ടു.
എസ്.എഫ്.ഐയുടെ ചുമതല പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാൾക്കായിരിക്കും. സംസ്ഥാന ചുമതല മുന്നണി കൺവീനർകൂടിയായ ഇ.പി ജയരാജനാണ്.
Post Your Comments