Latest NewsKeralaNews

ക്ഷമ നശിച്ചാല്‍ ഒരൊറ്റ സി.പി.എമ്മുകാരനും പുറത്തിറങ്ങി നടക്കില്ല: കെ സുധാകരന്‍

ഞങ്ങളെയങ്ങ് തോല്പിച്ചു കളയാമെന്ന് വിചാരിച്ചാല്‍ ഒരു പിടിത്തമങ്ങ് പിടിക്കും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇല്ലാത്ത കാരണം പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കല്പറ്റ ടൗണിലേക്ക് കോണ്‍ഗ്രസ് നടത്തിയ കൂറ്റന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ

‘എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ട്. ഞങ്ങളെയങ്ങ് തോല്പിച്ചു കളയാമെന്ന് വിചാരിച്ചാല്‍ ആത്‌മരക്ഷാര്‍ത്ഥം ഒരു പിടിത്തമങ്ങ് പിടിക്കും. ക്ഷമ നശിച്ചാല്‍ ഒരൊറ്റ സി.പി.എമ്മുകാരനും പുറത്തിറങ്ങി നടക്കില്ല’- സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ചില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍,​ എം.പിമാരായ കെ. മുരളീധരന്‍,​ ടി.എന്‍.പ്രതാപന്‍,​ രാജ്‌മോഹന്‍ ഉണ്ണിത്താന്‍,​ ആന്റോ ആന്റണി,​ രമ്യ ഹരിദാസ്,​ ടി. സിദ്ദിഖ് എം.എല്‍.എ,​ വി,​ടി. ബല്‍റാം തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button