മലയാളി സംരംഭമായ ഫ്രഷ് ടു ഹോം തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷത്തിനകമാണ് നിക്ഷേപ പദ്ധതികൾ പൂർത്തീകരിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഷ് ടു ഹോം 1,000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ നടത്തുക. മത്സ്യമാംസാദികൾ ഓൺലൈൻ മുഖാന്തരം വിൽപ്പന നടത്തുന്ന സംവിധാനമാണ് ഫ്രഷ് ടു ഹോം.
പ്രധാനമായും തെലങ്കാനയിലെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടിയാണ് കമ്പനി നിക്ഷേപം നടത്തുന്നത്. കൂടാതെ, ഉൽപ്പന്ന വിതരണം, ശേഖരണം, കോൾഡ് ചെയിൻ എന്നീ വിഭാഗങ്ങളിലെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ നിക്ഷേപങ്ങൾ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Also Read: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും
Post Your Comments