Latest NewsNewsIndia

ഇന്ത്യയിൽ 800 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ഇസ്രയേലി കമ്പനി: അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താനൊരുങ്ങി ഇസ്രയേലി കമ്പനി. ഇസ്രായേലി കമ്പനിയായ ‘ടവർ സെമികണ്ടക്ടർ’ ആണ് ഇതിന് തയ്യാറായിരിക്കുന്നത്. ഇതിന് ആവശ്യമായ അനുമതി കേന്ദ്ര സർക്കാരിൽ നിന്നും ഇസ്രയേൽ കമ്പനി തേടിക്കഴിഞ്ഞു. നാനോമീറ്റർ ചിപ്പുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Read Also: കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ

സെമികണ്ടക്ടർ മോദി സർക്കാരിന്റെ പ്രധാന ബിസിനസ് അജണ്ടകളിൽ ഒന്നാണ്. ഇതിനായി കേന്ദ്രസർക്കാർ 2021 ഡിസംബറിൽ 10 ബില്യൺ ഡോളറിന്റെ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ‘ടവർ സെമികണ്ടക്ടർ’ സിഇഒ റസ്സൽ സി എൽവാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗില്ലനും യോഗത്തിൽ പങ്കെടുത്തു. അർദ്ധചാലക മേഖലയിൽ ഇന്ത്യയും ഇസ്രായേൽ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ച് ആ സമയത്തും ചർച്ചകൾ നടന്നിരുന്നു. 2022-ൽ, ‘ടവർ സെമികണ്ടക്ടർ’ കൂടി ഭാഗമായ ഇന്റർനാഷണൽ സെമികണ്ടക്ടർ കൺസോർഷ്യം (ഐഎസ്എംസി) ഇന്ത്യയുടെ അർദ്ധചാലക പദ്ധതിയിൽ പങ്കാളിയാകാൻ മുന്നോട്ട് വന്നിരുന്നു. ഇന്റൽ സിഇഒ പീറ്റ് ഗെൽസിംഗറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയില്‍ വിരിയിച്ചെടുത്ത മറ്റൊരു വ്യാജം: സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button