ബെംഗളൂരു: അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57 രൂപ. വീഡിയോ കോള്‍ വിളിച്ച് നാര്‍കോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്.
Read Also: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക്
ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയ ശേഷമാണ് സ്‌കൈപ്പിലൂടെ സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ യുവതി ഫെഡക്‌സ് കൊറിയര്‍ വഴി ബുക്ക് ചെയ്ത പാഴ്‌സല്‍ തായ്‌ലന്‍ഡില്‍ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും അതില്‍ അഞ്ചു പാസ്‌പോര്‍ട്ടുകളും മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും 140 എം.ഡി.എം. എ ഗുളികളും കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് ബന്ധപ്പെടുന്നത്. പിന്നീട് ഇത് ഭീഷണിയിലേക്ക് മാറി.
അക്കൗണ്ട് നമ്പര്‍ പരിശോധിക്കാനെന്ന പേരില്‍ 10.79 ലക്ഷം രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള 3.77 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചയ്‌സിനായി അനുമതി നല്‍കാനും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെന്ന പേരില്‍ ഒരാള്‍ സ്‌കൈപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചോദ്യം ചെയ്യലെന്ന പേരില്‍ യുവതിയുടെ അക്കൗണ്ടു വിവരവും ബാങ്ക് ബാലന്‍സും സാലറിയും നിക്ഷേപവും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പറയിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതുവരെ ഒന്നും പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു.
അഭിഷേക് ചൗഹാനെന്ന പേരില്‍ വീഡിയോ കോളില്‍ ജോയിന്‍ ചെയ്ത ഒരാള്‍ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് നാര്‍കോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ നഗ്‌നയാക്കി വീഡിയോ റെക്കോര്‍ഡ് ചെയ്തു. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5000 ബിറ്റ്‌കോയിന്‍ വാങ്ങാനും ശ്രമിച്ചു.
Post Your Comments