തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
Read Also: സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ
താൽപര്യമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
Post Your Comments