മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ രംഗത്ത്. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും ശരദ് പവാർ പറഞ്ഞു. വിമത എം.എൽ.എമാർ മുംബയിൽ തിരിച്ചെത്തിയാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാവികാസ് സഖ്യത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി, കോൺഗ്രസും രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കു കാരണം കേന്ദ്രസർക്കാരും ബി.ജെ.പിയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ
വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ കാണുന്നതെന്നും മഹാവികാസ് സഖ്യത്തിനൊപ്പം കോൺഗ്രസ് ഒരുമിച്ച് നിൽക്കുമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു. നിരവധി വികസന പ്രവർത്തനങ്ങൾ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ ചെയ്തെന്നും ഇതെല്ലാം നശിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.
Post Your Comments