ThiruvananthapuramLatest NewsKeralaNattuvarthaNews

‘നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് എസ്.എഫ്.ഐ’: വിമർശനവുമായി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ രംഗത്ത്. എസ്.എഫ്.ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം, ബി.ജെ.പിയെ സുഖിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ ശ്രമമാണെന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്‍റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേന്ദ്രത്തിലെ ബിജെപിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോവും എന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം. അത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടുന്ന കാര്യമാണ്. നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് SFI. ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസികൾ വേട്ടയാടാൻ ശ്രമിക്കുന്ന സാഹചര്യവുമാണ് ഇത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെവിടെ നിൽക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button