ThiruvananthapuramNattuvarthaLatest NewsKeralaNews

കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കം: വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ കോൺഗ്രസ് ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യ സൂത്രധാരനെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും അഡ്വ. ആൻറണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

നവകേരള സദസിന്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണെന്നും പ്രസ്താവനയിൽ പറയുന്നു.

തപാല്‍ മാര്‍ഗം എംഡിഎംഎ കടത്തി: യുവാവ് എക്സൈസ് പിടിയില്‍

തിരുവനന്തപുരം നഗരത്തിലെ നവകേരള സദസിന്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയാറാവേണ്ടി വരുമെന്നും മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button