ThiruvananthapuramKeralaNattuvarthaLatest NewsNews

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് രാഹുലിനെ മാറ്റുന്നത്.

നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിൽ രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീണ്ടും വൈദ്യപരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതും നടത്തിയ വൈദ്യപരിശോധനയിലും രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിച്ചത്.

വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റിന് അതിഗംഭീര സ്വീകരണം നല്‍കി പ്രധാനമന്ത്രി മോദി

സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ആക്രമണത്തില്‍ രാഹുലിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ അക്രമത്തിന് പ്രോത്സാഹനമാകുമെന്നും വിഡിയോ ദൃശ്യങ്ങളില്‍ രാഹുല്‍ നടത്തിയ അക്രമം വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്തുകൊണ്ട് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് രാഹുല്‍ അല്ലെന്നും വാദിച്ചു. എന്നാൽ, സമാധാനപരമായ സമരത്തിനാണ് എത്തിയതെങ്കില്‍ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി രാഹുലിനോടു ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button