
കൊടുവായൂർ : ടൗണിന്റെ സമീപ പ്രദേശങ്ങളിലായി തെരുവുനായയുടെ ആക്രമണം. നിരവധി പേരെ നായ കടിച്ചു പരിക്കേൽപ്പിച്ചു. നവക്കോട് പാറു (66), പുതുപ്പള്ളി തെരുവിൽ ബഷീർ (58), കുടുംബാംഗങ്ങളായ റിയാസുദ്ദീൻ (27), ഹബീബ (23), അബൂബക്കർ കോളനി കന്തസ്വാമി, വടക്കുംപാടം മീനാക്ഷി (72), വാസു (60), വേലൻ (85), രാജൻ (58), കുമാരി (49), രാധിക (25) പൂളപറമ്പ് മാധവൻ (55), പൂത്രക്കാട് പെട്ട (75) ഉൾപ്പെടെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. രണ്ടു കൈയ്യിലും പരിക്കേറ്റ മീനാക്ഷി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പലരും സ്വകാര്യ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി.
Read Also : ബൈക്കപകടം: ശങ്കു വെന്റിലേറ്ററിൽ, അപകടത്തിൽ ദുരുഹത ആരോപിച്ച് സോഷ്യൽ മീഡിയ
അതേസമയം, കൊടുവായൂരിൽ തെരുവുനായയിടിച്ച് ബൈക്ക് മറിഞ്ഞ് മേലാർക്കോട് സ്വദേശി മരണപ്പെട്ടതിനു പിന്നാലെ നാട്ടുകാർക്ക് കൂട്ടമായി തെരുവുനായയുടെ കടിയേറ്റത് സ്ഥലത്ത് പരിഭ്രാന്തിക്കിടയാക്കിയിരിക്കുകയാണ്.
Post Your Comments