മലപ്പുറം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ അഡ്വക്കറ്റ് ശങ്കു ടി ദാസ് വെന്റിലേറ്ററിൽ തുടരുകയാണ്. അദ്ദേഹത്തിന് ഇപ്പോൾ കരളിന്റെ ബ്ലീഡിങ് നിലയ്ക്കാനുള്ള സർജറി നടക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്ന് പ്രമുഖ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. അതേസമയം ശങ്കുവിന്റെ അപകടത്തിൽ ദുരൂഹത ആരോപിച്ചു സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ രംഗത്തെത്തിയിരിക്കുകയാണ്.
അപകടം ഉണ്ടായി റോഡരികില്‍ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചതെന്നും ചില മാധ്യമങ്ങൾ പറയുന്നു. വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല.
അതേസമയം, ഓഫീസില്‍ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയില്‍ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണു സോഷ്യൽ മീഡിയ സംസാരം. ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരില്‍ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ശങ്കുവിന്റെ ജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് വാര്യര്‍ ചുമതലപ്പെടുത്തിയിരുന്നത്. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായ ശങ്കു ടി. ദാസിന്റെ അപകടത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
Post Your Comments