ആലപ്പുഴ: പോലീസ് ക്വട്ടേഴ്‌സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. റെനീസിന്റെ കാമുകിയായ ഷഹാന, ഇയാളെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പോലീസ്.
കോളജ് വിദ്യാർത്ഥിനിയായ 24കാരി ഷഹാനയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പേരിലാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
റെനീസിനെ വിവാഹം കഴിക്കാന്‍ നജ്ലയും മക്കളും ഒഴിഞ്ഞു നല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്‌സില്‍ വന്നു താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. നജ്ല ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതു നജ്‌ലയെ കടുത്ത മാനസികസംഘര്‍ഷത്തിലും ദുഃഖത്തിലുമാഴ്ത്തിയതായി പോലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നു.
അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ്, ഷഹാനയ്ക്കു വന്ന വിവാഹാലോചന ഇരുവരും ചേര്‍ന്നു മുടക്കി. തുടര്‍ന്ന്, വീട്ടുകാരുമായി പിണങ്ങി ഷഹാന, റെനീസിന്റെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു. പിന്നീട്, സ്വന്തം ബന്ധുവീട്ടിലേക്കു മാറി.
Post Your Comments