ഡൽഹി: പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യവും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും മോഡി പറഞ്ഞു.
‘തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ മഴയെ തുടർന്ന് അസം പ്രളയ ഭീതിയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ വെല്ലുവിളി തരണം ചെയ്യുന്നതിനുളള എല്ലാ സഹായങ്ങളും അസമിന് നൽകും,’ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. അസമിലെ ജനങ്ങൾക്ക് കൈത്താങ്ങായി വ്യോമസേനയും ഒപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments