പാലക്കാട്: പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭർത്താവ് രാമൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ നെണ്ടൻ കിഴായയിലാണ് സംഭവം. നേരിൽ കണ്ട ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ, രാമൻ ഭാര്യയെ വെട്ടിയപ്പോൾ അറുമുഖൻ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്.
രാമന്റെ ആക്രമണത്തിൽ സുധയ്ക്കും വെട്ടേറ്റു. സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തിൽ രാമനും പരിക്കേറ്റു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments