തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം നടത്തിയതോടെ വെട്ടിലായി സ്വപ്ന സുരേഷും പി.സി ജോർജും. ഗൂഢാലോചനയിൽ സ്വപ്നയെയും പി.സിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസില്‍ മുഖ്യസാക്ഷിയാക്കിയ സരിത എസ്. നായരുടെ രഹസ്യമൊഴി വ്യാഴാഴ്ച കോടതി രേഖപ്പെടുത്തും.
Also Read:ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം!
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറയാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിച്ചിരുന്നെന്നും സ്വപ്നയും പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും സരിത നേരത്തേ പ്രത്യേകാന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം, മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ വന്നതോടെ അണികളെല്ലാം കടുത്ത ആശങ്കയിലാണ്. സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയെ സ്വർണ്ണക്കടത്ത് ബാധിക്കുമോ എന്നാണ് പ്രവർത്തകരുടെ പേടി.
Post Your Comments