Latest NewsKeralaNews

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ

 

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ. കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വിടുകൾക്കാണ് വസ്തു നികുതി നൽകേണ്ടിയിരുന്നത്.

കോവിഡ് കാലത്ത് നൽകിയ ഇളവുകളെല്ലാം പിൻവലിക്കും. വരുമാനം വർദ്ധിപ്പിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് നടപടികൾ. 50 ചതുരശ്രമീറ്റർ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും.

ഓരോ വർഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ, ഉയര്‍ന്ന നികുതിയായിരിക്കും ഓരോ വർഷവും വരിക. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം നിർമ്മിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് 15 ശതമാനമാകും അധിക നികുതി നൽകണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button