Latest NewsKeralaNews

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍പ്പനയ്ക്ക് എത്തും, പിണറായി സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍പ്പനയ്ക്കെത്തിയേക്കും. മദ്യ ഉത്പാദകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്കില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചു. ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ അടങ്ങുന്ന ഫയല്‍ സെക്രട്ടേറിയറ്റിലെ നികുതി വകുപ്പില്‍ എത്തി.

Read Also: ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങിയതിനെ ചൊല്ലി തർക്കം, ഒടുവിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ദമ്പതികൾ

400 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫുള്‍ ബോട്ടില്‍ മദ്യത്തിന് 251 ശതമാനവും 400ല്‍ താഴെയുള്ളതിന് 241 ശതമാനവുമാണ് നിലവില്‍ നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെയാക്കണമെന്നാണ് ആവശ്യം.

വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പനയും കൂടുമെന്ന് ഉത്പാദകര്‍ പറയുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്ന് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ അടുത്ത കാലത്താണ് ഇതിന്മേല്‍ സമ്മര്‍ദ്ദം ശക്തമായത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button