
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാളും പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ചെന്താമരയുടെ സഹോദരൻ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലയ്ക്ക് ശേഷം പ്രതി സഹോദരന്റെ വീട്ടിൽ പോയതായി കണ്ടെത്തിയതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
read also: ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ട്രെയിലർ ചൊവ്വാഴ്ച മമ്മൂട്ടി പുറത്തിറക്കും
പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുകയാണ് പൊലീസ്. ഏഴ് പേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
Post Your Comments