
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. എംഎല്‍എമാര്‍ മടങ്ങി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധിയാണ് ഷിന്‍ഡെ തള്ളിയത്. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമാണ് ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചത്.
Read Also: ടാറ്റ നെക്‌സോണ്‍ ഇവിയ്ക്ക് തീപിടിച്ചു, അന്വേഷണം ആരംഭിച്ചതായി കമ്പനി: വീഡിയോ
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അവസരവാദ സഖ്യവുമായി മുന്നോട്ട് പോകാന്‍ തയ്യാറല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിമത എംഎല്‍എമാര്‍. ഹിന്ദുത്വമാണ് പരമ പ്രധാനമെന്നും ബാല്‍ താക്കറെയുടെ ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നയവും സ്വീകാര്യമല്ലെന്നുമുള്ള നിലപാടാണ് വിമതര്‍ക്ക് ഉള്ളത്.
Post Your Comments