Latest NewsNewsIndia

ടാറ്റ നെക്‌സോണ്‍ ഇവിയ്ക്ക് തീപിടിച്ചു, അന്വേഷണം ആരംഭിച്ചതായി കമ്പനി: വീഡിയോ

മുംബൈ: ടാറ്റയുടെ ജനകീയമായ ഇലക്ട്രിക് കാര്‍ നെക്‌സോണ്‍ ഇവിയ്ക്ക് തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്ട്രിക് കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. മുംബൈ വസായി വെസ്റ്റിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, അപകടത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ടാറ്റ അറിയിച്ചു. മുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

വാഹനത്തിന്റെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിശദമായ അന്വേഷണത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കമ്പനി പറഞ്ഞു.

രണ്ട് മാസം മുമ്പ് വാങ്ങിയ കാറാണ് തീപിടിച്ചത്. സംഭവമുണ്ടാവുമ്പോൾ അന്തരീക്ഷത്തിൽ അസാധാരണമായ ചൂടോ കനത്ത മഴയോ ഉണ്ടായിരുന്നില്ല. വാഹനം ഓടിക്കുന്നതിനിടെ പുക വരുന്നത് കണ്ട് ഉടമ പുറത്തിറങ്ങുകയായിരുന്നു. നിലവിൽ, രാജ്യത്ത് ഏറ്റവും വില്‍ക്കുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍. പ്രതിമാസം 2500 മുതല്‍ 3000വരെ കാറുകള്‍ ടാറ്റ വിൽക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button