Latest NewsNewsIndiaBusiness

ഹിന്ദുസ്ഥാൻ മോട്ടോഴ്സ്: കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങുന്നു

1984 ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ലക്ഷ്വറി കാർ ബ്രാൻഡായ കോണ്ടസ പുറത്തിറക്കിയത്

കോണ്ടസ ബ്രാൻഡിനെ വിൽക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. എസ്ജി കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് കോണ്ടസ സ്വന്തമാക്കുന്നത്. എത്ര രൂപയ്ക്കാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചതെന്ന് വ്യക്തമല്ല. സികെ ബിർള ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്.

1984 ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ലക്ഷ്വറി കാർ ബ്രാൻഡായ കോണ്ടസ പുറത്തിറക്കിയത്. വോക്സ്ഹാൾ വിഎക്സ് സീരീസിനെ അടിസ്ഥാനമാക്കിയാണ് കോണ്ടസ നിർമ്മിച്ചത്. 2002 ലാണ് കോണ്ടസയുടെ വിൽപ്പന അവസാനിപ്പിച്ചത്. ഡിമാൻഡ് കുത്തനെ കുറഞ്ഞതാണ് വിൽപ്പന അവസാനിപ്പിക്കാൻ കാരണം.

Also Read: യുഎഇയിൽ ചൂട് ഉയരുന്നു: താപനില 50 ഡിഗ്രി ഉയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button