റിയാദ്: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ജൂൺ 23 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ ജിദ്ദയിലേക്ക് 31 അധിക വിമാന സർവ്വീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്‌സ് വ്യക്തമാക്കി.
Read Also: തൊഴിൽ കരാറുകൾ മലയാളത്തിലും നൽകാം: അറിയിപ്പുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം
ഇതേ കാലയളവിൽ മദീനയിലേക്ക് നിലവിൽ ദിനംപ്രതിയുള്ള സർവീസുകളുടെ ഇരട്ടി വിമാനങ്ങൾ സർവ്വീസ് നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. ഹജ് വിസയിലുള്ള യാത്രികർക്ക് വേണ്ടിയാണ് സർവ്വീസുകൾ നടത്തുക.
യാത്രികർ 65 വയസിന് താഴെ പ്രായമുള്ളവരും, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവരുമായിരിക്കണം. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള പിസിആർ റിസൾട്ട് നിർബന്ധമാണ്.
Read Also: രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 374ന് പുറത്ത്, സര്‍ഫറാസ് ഖാന് സെഞ്ചുറി
Post Your Comments