ദുബായ്: യുഎഇയിൽ ഇനി മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം. സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം. മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകിയത്. തമിഴ്, ഹിന്ദി എന്നീ ഭാഷകളും പട്ടികയിൽ ഇടംനേടുന്നുണ്ട്.
Read Also: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു: അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി
ബംഗാളി, ചൈനീസ്, ദാരി, നേപ്പാളി, ശ്രീലങ്കൻ, ഉറുദു തുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. നേരത്തെ, അറബിക്കിലും ഇംഗ്ലീഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്‌പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന് മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും.
Post Your Comments